2015 ഡിസംബർ 15, ചൊവ്വാഴ്ച
2015 ഒക്ടോബർ 25, ഞായറാഴ്‌ച
പടവുകൾ-2015 സഹവാസ കേമ്പ്
ഒക്ടോബർ 24,25 തിയ്യതികളിലായിരുന്നു പടവുകൾ എന്നു പേരിട്ട സഹവാസകേമ്പ്. വളണ്ടിയർമാർക്ക് തികച്ചും വ്യത്യസ്തമായ അനുഭവങ്ങൾ സമ്മാനിക്കുവാൻ കേമ്പിനു സാധിച്ചു എന്നാണ് അവരുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. അവരിലെ സർഗ്ഗശേഷി, കർമ്മശേഷി, ആത്മവിശ്വാസം, പ്രവർത്തനസന്നദ്ധത എന്നിവയെ ഉണർത്തുന്ന ക്ലാസ്സുകളാണ് കേമ്പിൽ നല്കിയത്. പ്രശസ്ത ചിത്രകാരൻ ശ്രീ.അഭിലാഷ് തിരുവോത്ത് ചിത്രം വരച്ചുകൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ.ഫൈസൽ എം.കെ(എൻ.എസ്.എസ്. കോഴിക്കോട് സിറ്റി ക്ലസ്റ്റർ) എൻ.എസ്.എസും സമൂഹവും എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. രാത്രി ചലച്ചിത്രപ്രദർശനം നടന്നു. 24 ന് ഗ്രൂപ്പ് ഡയനാമിക്സ് ശ്രീ.എം.ടി.ഷിജിത്ത് നയിച്ചു. സ്വതന്ത്ര്യ സമരസേനാനി ശ്രീ പടച്ചോൻ തെയ്യോനുമായി കുട്ടികൾ സംവദിക്കുകയും അദ്ദേഹത്തെ ഷാളണിയിച്ച് ആദരിക്കുകയും ചെയ്തു. എൻ.എസ്.എസ്.ജില്ലാ കൺവീനർ ശ്രീ.ശ്രീചിത്ത് കേമ്പ് സന്ദർശിച്ച് കുട്ടികളുമായി സംവദിച്ചു.
ശുചിത്വത്തിന് ഒരു കൈ
ഒക്ടോബർ15 ലോക കൈകഴുകൽദിനമാണ്. ഭക്ഷണത്തിനുമുമ്പ് കൈകൾ ശുചീകരിച്ചാൽ പലതരത്തിലുള്ള രോഗാണുക്കളേയും നമുക്ക് തുരത്താം. ഈ സന്ദേശം ആദ്യം എത്തിക്കേണ്ടത് കുഞ്ഞുങ്ങളിലാണ് എന്ന ചിന്തയാണ് ഞങ്ങളെ അത്തോളി ജി.യു.പി സ്കൂളിലേക്ക് നയിച്ചത്. ആ സ്കൂളിലെ കുട്ടികൾക്കും അതിനോടു ചേർന്നുള്ള അംഗൻവായിയിലും NSS സോപ്പ് വിതരണം ചെയ്തുകൊണ്ട് ബോധവൽക്കരണം നടത്തി.
മറഞ്ഞുപോയ കണ്ടൽച്ചെടി
കണ്ടൽക്കാടുകളുടെ രക്ഷകൻ പൊക്കുടൻ നമ്മെ വിട്ടുപോയി. പ്രകൃതിസ്നേഹത്തിന്റെ പുതിയപാഠങ്ങളായിരുന്നു രണ്ടാംക്ലാസ്സിൽ പഠനം നിർത്തിയ പോക്കുടൻ പകർന്നു നൽകിയത്. കണ്ടൽക്കാടുകലെക്കുറിച്ചുള്ള സർവ്വകളാശാലയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന് എൻ.എസ്.യൂനിറ്റ് സ്മരണാഞ്ജലി അർപ്പിച്ചു.ശ്രീ.എ.സുരേഷ്കുമാർ അനുസ്മരണപ്രഭാഷണം നടത്തി. ശ്രീമതി.സിന്ധു, ശ്രീ കഷ്ണൻമാസ്റ്റർ, ശ്രീ.ശിവാനന്ദൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
2015 സെപ്റ്റംബർ 20, ഞായറാഴ്‌ച
കാടിന്റെ ഹൃദയം തൊട്ടറിഞ്ഞ് ഒരു പഠനയാത്ര..
2015 സപ്തംബർ 17 വ്യാഴം.നാഗരികതയുടെ മാലിന്യങ്ങൾ പേറുന്ന നമുക്ക് കാടിന്റെ കുളിർമ്മ എത്ര ആശ്വാസദായകമാണ്! എൻ.എസ്.എസിന്റെ ഒരു യാത്ര ഇത് തൊട്ടറിയാനായിരുന്നു. കേരള വനംവകുപ്പിന്റെ സഹകരണത്തോടെ കോഴിക്കോട് ജില്ലയിലെ കക്കാട് വനപ്രദേശത്ത് ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന പ്രകൃതി പഠനകേമ്പ് കുട്ടികൾക്ക് നവ്യാനുഭവമായി. ക്ലാസ്സുകളും ഡോക്യുമെന്ററി പ്രദർശനവും ട്രക്കിങ്ങുമൊക്കെയായി കാടിനെ അടുത്തറിയാനും അതുവഴി പ്രകൃതിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.റിട്ട.ഫോറസ്റ്റ് ഓഫീസർ ശ്രീ. നാരായണന്റെ ക്ലാസ്സോടുകൂടിയായിരുന്നു ആരംഭം. അതിനുശേഷം വനാന്തർഭാഗത്തുവെച്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. പ്രഭാകരൻ കുട്ടികളുമായി ദീർഘനേരം സംവദിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം വനത്തിനുള്ളിലൂടെയുള്ള യാത്രയായിരുന്നു. ഏകദേശം മൂന്നരമണിക്കൂറിലേറെ കാട്ടിനുള്ളിൽ ചെലവഴിച്ചു. മരങ്ങളും വള്ളികളും കാട്ടുചോലയും പാറക്കൂട്ടങ്ങളും തീർത്ത ആവാസഭൂമിയിലൂടെ പ്രകൃതിയെ നമിച്ചുകൊണ്ടുള്ള ധ്യാനയാത്ര!! നിരവധി അറിവുകളും അനുഭവങ്ങളുമായാണ് കുട്ടികളും അധ്യാപകരും മടങ്ങിയത്. ഏതാനും ചിത്രങ്ങൾ കാണൂ...
2015 സെപ്റ്റംബർ 16, ബുധനാഴ്‌ച
ഭൂമിയുടെ മേലാപ്പ് സംരക്ഷിക്കൂ...
ഓസോൺ പാളികളുടെ വിനാശം ഭൂമിയിലെ ജീവജാലങ്ങളുടെ നിലനിൽപ്പിനുതന്നെ ഭീഷണിയുയർത്തുകയാണ്. മനുഷ്യന്റെ വിവേചനരഹിതമായ വികസനസങ്കല്പങ്ങൾ ഭൂമിയുടെ മേലാപ്പിനെ തുളച്ചുകൊണ്ടിരിക്കുന്നു. ഇതിനെപ്പറ്റി ചിന്തിക്കാൻ അത്തോളി എൻ.എസ്.എസ് ഒരുദിവസം നീക്കിവെച്ചു. അന്താരാഷ്ട്ര ഓസോൺ ദിനമായ സപ്തംബർ 16ന് പോസ്റ്റർ പ്രദർശനം, പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു. വളണ്ടിയർമാർ പതിനൊന്ന് പോസ്റ്ററുകളും കൊളാഷുകളും നിർമ്മിച്ച് പ്രദർശിപ്പിച്ചു. വൈകീട്ട് നടന്ന പരിപാടിയിൽ ശാത്രാദ്ധ്യാപകനായ ശ്രീ. ജയകൃഷ്ണൻ മാസ്റ്റർ ഓസോൺ ദിന പ്രഭാഷണം നടത്തി. ശാസ്ത്രാധ്യാപിക ശ്രീമതി. സ്മിതടീച്ചർ അധ്യക്ഷയായിരുന്നു. ശ്രീമതി. മീനടീച്ചർ ആശംസകൾ നേർന്നു. നിഖിൽനാഥ് സ്വാഗതവും അചന്യ നന്ദിയും പറഞ്ഞു.
പത്രം വിസ്തൃതം
പത്രപ്രവർത്തനത്തിന്റെ മേഖല വിസ്തൃതമാണ്. റിപ്പോർട്ടിംഗ്, എഡിറ്റിംഗ്, ലേയൗട്ട് തുടങ്ങി വിശാലമായ മേഖലയെ കുട്ടികൾക്ക് പരിചയപ്പെടുത്താൻ വേണ്ടി അത്തോളി
ഗവ.ഹയർസെക്കന്ററിയിലെ എൻ.എസ്.എസ് വളണ്ടിയർമാർക്കായി പത്രപ്രവർത്തന ശില്പശാല സംഘടിപ്പിച്ചു. മാധ്യമം പത്രത്തിന്റെ മുൻ സബ് എഡിറ്ററും ഇപ്പോൾ അധ്യാപകനുമായ ശ്രീ. റഫീഖ് പി പത്രപ്രവർത്തനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. ശ്രീ.ഷിബു.കെ.വി അധ്യക്ഷനായിരുന്നു. ശ്രീമതി.ഡാലിയ സംസാരിച്ചു.
പത്രപ്രവർത്തനത്തിന്റെ മേഖല വിസ്തൃതമാണ്. റിപ്പോർട്ടിംഗ്, എഡിറ്റിംഗ്, ലേയൗട്ട് തുടങ്ങി വിശാലമായ മേഖലയെ കുട്ടികൾക്ക് പരിചയപ്പെടുത്താൻ വേണ്ടി അത്തോളി
ഗവ.ഹയർസെക്കന്ററിയിലെ എൻ.എസ്.എസ് വളണ്ടിയർമാർക്കായി പത്രപ്രവർത്തന ശില്പശാല സംഘടിപ്പിച്ചു. മാധ്യമം പത്രത്തിന്റെ മുൻ സബ് എഡിറ്ററും ഇപ്പോൾ അധ്യാപകനുമായ ശ്രീ. റഫീഖ് പി പത്രപ്രവർത്തനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. ശ്രീ.ഷിബു.കെ.വി അധ്യക്ഷനായിരുന്നു. ശ്രീമതി.ഡാലിയ സംസാരിച്ചു.
2015 സെപ്റ്റംബർ 9, ബുധനാഴ്‌ച
കാർഷികകേരളം സമൃദ്ധകേരളം
വിഷമില്ലാത്ത ജൈവപച്ചക്കറിയെക്കുറിച്ചുള്ള
ചില വീണ്ടുവിചാരങ്ങൾ കേരളീയർക്കിടയിൽ പതുക്കെപ്പതുക്കെ വേരോടുന്നുണ്ട് എന്നത് നല്ലതുതന്നെ. എൻ.എസ്.എസിനെപ്പോലുള്ള സന്നദ്ധസംഘടനകൾക്ക് ഇക്കാര്യത്തിൽ ഏറെകാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞേക്കും. ഈ ആലോചനയിൻനിന്നാണ് അത്തോളി സ്കൂളിലെ NSS കാർഷികകേരളം സമൃദ്ധകേരളം എന്ന മുദ്രാവാക്യത്തോടെ പച്ചക്കറികൃഷിയുടെ സാധ്യതകളെക്കറിച്ച് ചിന്തിക്കുന്നത്. സഹവർത്തിതഗ്രാമമെന്ന നിലയിൽ ഞങ്ങൾ ഇടപെടുന്ന നടുവിലക്കണ്ടി കോളനിയിലും സ്കൂൾ പരിസരത്തും കുട്ടികളുടെ വീട്ടിലും പച്ചക്കറി കൃഷിചെയ്യാൻ NSS തീരുമാനിക്കുകയാണ്. ഇതിന്റെ മുന്നോടിയായി 2015 സപ്തംബർ 9ന് കുട്ടികൾക്കായി പച്ചക്കറിക്കൃഷിയെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. അത്തോളി കൃഷി ഓഫീസർ ശ്രീമതി.ആർ.ബിന്ദു ക്ലാസ്സ് നയിച്ചു. കുട്ടികൾക്കുള്ള പച്ചക്കറികിറ്റിന്റെ വിതരണോദ്ഘാടനവും അവർ നിർവ്വഹിച്ചു.പ്രിൻസിപ്പാൾ ശ്രീ. ഷിബു കെ.വി വിത്തുകൾ ഏറ്റുവാങ്ങി. ശ്രീ.അശോകൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. കുമാരി.ലനിഷ സ്വാഗതവും പ്രോഗ്രാം ഓഫീസർ ഡോ.പി.സുരേഷ് പദ്ധതി വിശദീകരണവും കുമാരി. അഭിരാമി ബി.എസ് നന്ദിയും പറഞ്ഞു.

![]() |
| ശ്രീമതി.ബിന്ദു.ആർ(കൃഷി ഓഫീസർ) |
2015 സെപ്റ്റംബർ 6, ഞായറാഴ്‌ച
സഹവർത്തിത ഗ്രാമം- ആലോചനായോഗവും സർവ്വേയും ..
2015 സ്പ്തംബർ 6 ഞായർ. അത്തോളിയിലെ കുടക്കല്ലിനടുത്തുള്ള നടുവിലക്കണ്ടി കോളനിയിൽ സഹവർത്തിത ഗ്രാമം പദ്ധതിയുടെ ഭാഗമായി NSS വളണ്ടിയർമാർ സർവ്വേ നടത്തി. പ്രിൻസിപ്പാൾ ശ്രീ.കെ.വി.ഷിബു അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീ. രാജൻ ഉദ്ഘാടനം ചെയ്തു. ശ്രീമതി ജിഷ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ ഡോ.പി.സുരേഷ് വിശദീകരണം നടത്തി. ശ്രീ.ജിജേഷ് എം.ടി, ശ്രീ.ദിലീഷ് കുമാർ,ഡോ.അനിത,ശ്രീ.എ.സുരേഷ് കുമാർ എന്നിവർ സംബന്ധിച്ചു. എൻ.എസ്.എസ്.വളണ്ടിയർമാർ 22വീടുകളിൽ ആരോഗ്യ-സാമ്പത്തിക-വിദ്യാഭ്യാസ സർവ്വേ നടത്തി.നടുവിലക്കണ്ടി കോളനിയിൽ 22 വീടുകളാണുള്ളത്. പലതും സാമൂഹികമായും സാമ്പത്തികമായും ഏറെ പരാധീനതകളുള്ളത്. ഈ കോളനിയുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനുതകുന്ന സർവ്വേയ്ക്കാണ് NSS തുടക്കമിട്ടത്. ബോധവൽക്കരണ ക്ലാസ്സുകൾ, ജൈവപച്ചക്കറി, മാലിന്യനിർമ്മാർജ്ജനം തുടങ്ങി നിരവധി മേഖലകളിൽ ക്രിയാത്മകമായി ഇടപെടാനാണ് NSS തീരുമാനം. ചടങ്ങിന്റെ ഏതാനും ഫോട്ടോകൾ:
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)



















































