2015 സെപ്റ്റംബർ 6, ഞായറാഴ്‌ച


സഹവർത്തിത ഗ്രാമം- ആലോചനായോഗവും സർവ്വേയും ..

2015 സ്പ്തംബർ 6 ഞായർ. അത്തോളിയിലെ കുടക്കല്ലിനടുത്തുള്ള നടുവിലക്കണ്ടി കോളനിയിൽ സഹവർത്തിത ഗ്രാമം പദ്ധതിയുടെ ഭാഗമായി NSS വളണ്ടിയർമാർ സർവ്വേ നടത്തി. പ്രിൻസിപ്പാൾ ശ്രീ.കെ.വി.ഷിബു അദ്ധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ ശ്രീ. രാജൻ ഉദ്ഘാടനം ചെയ്തു. ശ്രീമതി ജിഷ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ ഡോ.പി.സുരേഷ് വിശദീകരണം നടത്തി. ശ്രീ.ജിജേഷ് എം.ടി, ശ്രീ.ദിലീഷ് കുമാർ,ഡോ.അനിത,ശ്രീ.എ.സുരേഷ് കുമാർ എന്നിവർ സംബന്ധിച്ചു. എൻ.എസ്.എസ്.വളണ്ടിയർമാർ 22വീടുകളിൽ ആരോഗ്യ-സാമ്പത്തിക-വിദ്യാഭ്യാസ സർവ്വേ നടത്തി.
നടുവിലക്കണ്ടി കോളനിയിൽ 22 വീടുകളാണുള്ളത്. പലതും സാമൂഹികമായും സാമ്പത്തികമായും ഏറെ പരാധീനതകളുള്ളത്. ഈ കോളനിയുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനുതകുന്ന സർവ്വേയ്ക്കാണ് NSS തുടക്കമിട്ടത്. ബോധവൽക്കരണ ക്ലാസ്സുകൾ, ജൈവപച്ചക്കറി, മാലിന്യനിർമ്മാർജ്ജനം തുടങ്ങി നിരവധി മേഖലകളിൽ ക്രിയാത്മകമായി ഇടപെടാനാണ് NSS തീരുമാനം. ചടങ്ങിന്റെ ഏതാനും ഫോട്ടോകൾ:





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ