കാർഷികകേരളം സമൃദ്ധകേരളം
വിഷമില്ലാത്ത ജൈവപച്ചക്കറിയെക്കുറിച്ചുള്ള
ചില വീണ്ടുവിചാരങ്ങൾ കേരളീയർക്കിടയിൽ പതുക്കെപ്പതുക്കെ വേരോടുന്നുണ്ട് എന്നത് നല്ലതുതന്നെ. എൻ.എസ്.എസിനെപ്പോലുള്ള സന്നദ്ധസംഘടനകൾക്ക് ഇക്കാര്യത്തിൽ ഏറെകാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞേക്കും. ഈ ആലോചനയിൻനിന്നാണ് അത്തോളി സ്കൂളിലെ NSS കാർഷികകേരളം സമൃദ്ധകേരളം എന്ന മുദ്രാവാക്യത്തോടെ പച്ചക്കറികൃഷിയുടെ സാധ്യതകളെക്കറിച്ച് ചിന്തിക്കുന്നത്. സഹവർത്തിതഗ്രാമമെന്ന നിലയിൽ ഞങ്ങൾ ഇടപെടുന്ന നടുവിലക്കണ്ടി കോളനിയിലും സ്കൂൾ പരിസരത്തും കുട്ടികളുടെ വീട്ടിലും പച്ചക്കറി കൃഷിചെയ്യാൻ NSS തീരുമാനിക്കുകയാണ്. ഇതിന്റെ മുന്നോടിയായി 2015 സപ്തംബർ 9ന് കുട്ടികൾക്കായി പച്ചക്കറിക്കൃഷിയെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു. അത്തോളി കൃഷി ഓഫീസർ ശ്രീമതി.ആർ.ബിന്ദു ക്ലാസ്സ് നയിച്ചു. കുട്ടികൾക്കുള്ള പച്ചക്കറികിറ്റിന്റെ വിതരണോദ്ഘാടനവും അവർ നിർവ്വഹിച്ചു.പ്രിൻസിപ്പാൾ ശ്രീ. ഷിബു കെ.വി വിത്തുകൾ ഏറ്റുവാങ്ങി. ശ്രീ.അശോകൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. കുമാരി.ലനിഷ സ്വാഗതവും പ്രോഗ്രാം ഓഫീസർ ഡോ.പി.സുരേഷ് പദ്ധതി വിശദീകരണവും കുമാരി. അഭിരാമി ബി.എസ് നന്ദിയും പറഞ്ഞു.

![]() |
| ശ്രീമതി.ബിന്ദു.ആർ(കൃഷി ഓഫീസർ) |



അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ